Sree Krishna Namam

 

അഞ്ജന ശ്രീധര ചാരുമൂര്ത്തേ കൃഷ്ണ
അഞ്ജലി കൂപ്പി വണങ്ങിടുന്നെ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേന്‍

ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമൊക്കെ അകറ്റിടണേ കൃഷ്ണാ

ഇന്ദിരനാഥാ ജഗനിവാസാ കൃഷ്ണാ
ഇന്നെന്‍െറ മുന്നില്‍ വിളങ്ങിടണേ

ഈരെഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു കൂപ്പി വനങ്ങിടുന്നേന്‍ കൃഷ്ണാ

ഉണ്ണിഗോപാലകാ കമലനെത്രേ കൃഷ്ണാ
ഉള്ളത്തില്‍ വന്നു വിളങ്ങിടനേ

ഊഴിയില്‍ വന്നു പിറന്ന ബാലാ കൃഷ്ണാ
ഊനം കൂടാതെന്നെ പാലിക്കണേ

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണി ഗോപാലാ നീക്കിടണേ

ഏടലര്‍ ബാണനു തുല്യമൂര്തേ കൃഷ്ണാ
ഏരിയ മോദാലനുഗ്രഹിക്ക

ഐഹികമായ സുഖതിലഹൊ കൃഷ്ണാ
ഐയോ എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകം അന്തരങ്കേ കൃഷ്ണാ
ഓമല്‍ തിരുമേനി ശോഭ കാണാന്‍

ഒടകുഴല്‍വിളി മേളമോടെ കൃഷ്ണാ
ഓടിവരികെന്‍െറ ഗോപബാലാ

ഔദാര്യ കൊമളാ കേളിശീലാ കൃഷ്ണാ
സൌഭാഗ്യ സമ്പല്‍ സമൃദ്ധിതാനെ

അംബുജ ലോചന നിന്‍ പദപങ്കജം
അമ്പോടു ഞാനിതാ കുംബിടുന്നെകൃഷ്ണാ

അത്യന്ത സുന്ദര നന്ദ സൂനൊ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നേ പാലിക്കണേ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതോഴുന്നെന്‍

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>